യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തളിപ്പറമ്പ്: നിരവധി മോഷണകേസുകളില്‍ പ്രതിയും നാട്ടുകാര്‍ക്ക് സ്ഥിരം ശല്യക്കാരനുമായ യുവാവിനെ റോഡരികില് മരിച്ച നിലയില്‍ കണ്ടെത്തി. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുള് ഖാദറിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു.
മൃതദേഹത്തിന് സമീപം രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. ഇന്ന് രാവിലെ നാട്ടുകാരാണ് വായാട് പള്ളിക്ക് സമീപം മൃതദേഹം കണ്ടത്.
നിര്‍ത്തിയിട്ട ബസുകളിലും ലോറികളിലും മോഷണം ആരംഭിച്ച ഖാദര്‍ പിന്നീട് വീടുകളിലും കടകളിലും മോഷണം നടത്തിയിരുന്നു. നിരവധി തവണ വിവിധ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നിരവധി തവണ അഗ്നിശമനസേനയെ വിളിച്ചുവരുത്തി കബളിപ്പിച്ച ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സുകളും മറ്റും വിളിച്ചുവരുത്തി കബളിപ്പിച്ചിട്ടുണ്ട്. പഴയങ്ങാടി, തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം സ്റ്റേഷനുകളില്‍ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്.
വിവരമറിഞ്ഞ് പരിയാരം എസ് ഐ കെ.എന്‍ മനോജിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി.
തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി.വേണുഗോപാലന്‍, സി ഐ കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഖാദറിനെ ബക്കളത്തെ വീട്ടില് നിന്ന് പിടിച്ചുകൊണ്ടുവന്ന് ഒരു സംഘം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വായാട് ടെലിഫോണ് എക്‌സ്‌ചേഞ്ചിന് സമീപത്തെ ഷെരീഫയാണ് ഖാദറിന്റെ ഭാര്യ. നബീര്‍, നസ്‌റ എന്നീ രണ്ട് മക്കളാണുള്ളത്. മോട്ടന്റകത്ത് ഖദീജയാണ് മാതാവ്. സലാം, സറീന എന്നിവര്‍ സഹോദരങ്ങളാണ്. ജില്ലാ പോലീസ് മേധാവി എത്തിയശേഷമേ ഇന്‍ക്വസ്റ്റ് നടക്കുകയുള്ളൂ. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."