HOME
DETAILS
MAL
തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ തിരുത്തണം: ഉമ്മന്‍ചാണ്ടി
backup
January 04 2018 | 08:01 AM
കല്‍പ്പറ്റ: തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ തിരുത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കല്‍പ്പറ്റയില്‍ നടന്ന ഐ.എന്‍.ടി.യു.സി ജില്ലാപ്രതിനിധി സമ്മേളനവും പി.കെ ഗോപാലന് അനുസ്മരണയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എസ്.ആര്.ടി.സി ജീവനക്കാരുടെ വേതനവും പെന്‍ഷനും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആക്ഷന്‍ പ്ലാനുണ്ടാക്കി തീര്‍പ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
ജില്ലാപ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, കെ.സി റോസക്കുട്ടി, പി.കെ ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ ഗോപാലന് കര്‍മധീര പുരസ്ക്കാരം സുനില്‍ പരമേശ്വരന് ഉമ്മന്‍ചാണ്ടി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."