സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങള്‍ക്ക് വയനാടിന്റെ ആദരം
കല്‍പ്പറ്റ: സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് വയനാടിന്റെ ആദരം. പ്രസിഡന്റായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ തങ്ങള്‍ക്ക് സമസ്ത ജില്ലാ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സ്വീകരണ യോഗം ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ലോകം അതിജയിക്കാനും ഇഹപര വിജയം നേടാനും വിശുദ്ധിയുടെ വഴിമാത്രമേയുള്ളൂവെന്നും പ്രവാചകരും പില്‍ക്കാല നേതാക്കളും ഇസ്‌ലാമിക പ്രബോദനത്തിന് സ്വീകരിച്ച സുപ്രധാന ആയുധം ജീവിത വിശുദ്ധിയായിരുന്നെന്നും സ്വീകരണ യോഗത്തിലെ മറുപടി പ്രസംഗത്തില്‍ മുഹമ്മദ് ജിഫ്‌രി തങ്ങള്‍ പറഞ്ഞു. ഭീകരവാദവും തീവ്രവാദവും തടയലാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ ദര്‍ശനമെന്നും നിയന്ത്രിത സമൂഹത്തെ സൃഷ്ടിച്ചെടുക്കുക വഴി കേരളത്തില്‍ സഹിഷ്ണുതയും സൗഹൃദാന്തരീക്ഷവും ഉണ്ടാക്കിയെടുത്തതാണ് ഒന്‍പത് പതിറ്റാണ്ടുകാലമായി സമസ്ത ചെയ്തു വന്ന പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി മൂസക്കോയ മുസ്‌ലിയാര്‍ (സമസ്ത), പി.സി ഇബ്‌റാഹീം ഹാജി (എസ്.എം.എഫ്), കെ.സി അബ്ദുല്ല മൗലവി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), സി.കെ ശംസുദ്ദീന്‍ റഹ്മാനി (എസ്.വൈ.എസ്), പി ഇബ്‌റാഹീം ദാരിമി (ദാരിമീസ്), വി.കെ അബ്ദുറഹ്മാന്‍ ദാരിമി (വൈത്തിരി താലൂക്ക് സമസ്ത), ഇബ്‌റാഹീം ഫൈസി വാളാട് (മാനന്തവാടി താലൂക്ക് സമസ്ത), അബൂബക്കര്‍ ഫൈസി മണിച്ചിറ (സു.ബത്തേരി താലൂക്ക് സമസ്ത), എ.കെ മുഹമ്മദ് ദാരിമി വാകേരി (ശിഹാബ് തങ്ങള്‍ അക്കാദമി), കെ.വി ജഅ്ഫര്‍ ഹൈതമി (സിയാസ വെങ്ങപ്പള്ളി), വി.എ മജീദ് (കല്‍പ്പറ്റ മഹല്ല്) എന്നിവര്‍ തങ്ങള്‍ക്ക് ഷാളണിയിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ആലി, അഡ്വ. കെ മൊയ്തു, പിണങ്ങോട് അബൂബക്കര്‍, കണ്ടിയന്‍ ഹാരിസ്, സി മൊയ്തീന്‍ കുട്ടി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, സി.പി ഹാരിസ് ബാഖവി, ഇബ്‌റാഹീം ഫൈസി പേരാല്‍, അയ്യൂബ് മുട്ടില്‍, കെ.എ നാസര്‍ മൗലവി, കാഞ്ഞായി ഉസ്മാന്‍, എം.എ ഇസ്മായില്‍ ദാരിമി, സി.കെ അബ്ദുല്‍ മജീദ് ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദ് കുട്ടി ഹസനി സംബന്ധിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."