കലക്ടറുടെ സഫലം; 20ന് പുല്‍പ്പള്ളിയില്‍
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി, പാടിച്ചിറ, പൂതാടി, ഇരുളം, നടവയല്‍ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി സഫലം-2018 ഈമാസം 20ന് നടത്തും.
പുല്‍പ്പള്ളി എസ്.എന്‍.ബാലവിഹാര്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് അദാലത്ത്. പരാതികള്‍ ബത്തേരി താലൂക്ക് ഓഫിസിലും അതത് വില്ലേജുകളിലും ജനുവരി 5 മുതല്‍ 16 വരെ നിശ്ചിത ഫോറത്തില്‍ സ്വീകരിക്കും.
അപേക്ഷാ ഫോറം വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും ലഭിക്കും.
പ്രസ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു
മാനന്തവാടി: 2018-19 വര്‍ഷത്തെ മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റായി സുരേഷ് തലപ്പുഴയേയും, സെക്രട്ടറിയായി ബിജു കിഴക്കേടത്തിനേയും തിരഞ്ഞെടുത്തു.
കെ.എസ് സജയന്‍ (വൈ.പ്രസി), റെനീഷ് ആര്യപ്പള്ളി (ജോ.സെക്ര), അരുണ്‍ വിന്‍സെന്റ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
യോഗത്തില്‍ അശോകന്‍ ഒഴക്കോടി അധ്യക്ഷനായി. ലത്തീഫ് പടയന്‍, അബ്ദുല്ല പള്ളിയാല്‍, കെ.എം ഷിനോജ്, സത്താര്‍ ആലാന്‍, എ. ഷമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."