ഹരിതക്ഷേത്രം പദ്ധതിയുമായി കൊച്ചിന് ദേവസ്വം ബോര്‍ഡ്
കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഹരിത ക്ഷേത്രം പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിതകേരളം പദ്ധതിയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 30ന് രാവിലെ 10ന് തൃപ്പൂണിത്തുറ ദേവസ്വം എരൂര്‍ ആനപറമ്പ് മൈതാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും.
ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്ശന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എം സ്വരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്ശന്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. ടി.എന്‍ അരുണ്‍കുമാര്‍, കെ എന്‍ ഉണ്ണികൃഷ്ണന്, സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ആര് ഹരി, ബിജു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."