സി.പി.എം സമ്മേളനം: സാഹിത്യ സെമിനാറും കവിയരങ്ങും നടത്തി
പെരിന്തല്‍മണ്ണ: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സാഹിത്യസെമിനാര്‍ കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി വാസുദേവന്‍ അധ്യക്ഷനായി. കെ.പി രമണന്‍ മുഖ്യപ്രഭാഷണം നടത്തി. വി ശശികുമാര്‍, സി.എച്ച് ആഷിഖ്, വേണുപാലൂര്‍, എന്‍.പി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രചനാ മത്സര വിജയികള്‍ക്ക് റഫീഖ് അഹമ്മദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് മാവൂര്‍ വിജയന്റെ ഏകാങ്ക നാടകം 'കൊലച്ചോറും ചതിപ്പോരും' അരങ്ങേറി.
ഇന്ന് വൈകീട്ട് അഞ്ചിന് 'മാറുന്ന കേരളവും മലപ്പുറത്തിന്റെ മനസും' എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ദിനേശന്‍ പുത്തലത്ത്, ആലങ്കോട് ലീലാകൃഷ്ണന്‍, ഇ.എന്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ജയനയന തൃശൂരിന്റെ കലാപരിപാടികള്‍ നടക്കും. വൈകീട്ട് ആറിന് 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. ഡോ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.എം നാരായണന്‍, എ.പി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിക്കും. പെരിന്തല്‍മണ്ണ 'ജീവനം' പദ്ധതിയിലെ കലാകാരുടെ കലാജാഥ, മ്യുസിക് വീല്‍സ്, സ്വാന്തനം ഗാനമേള എന്നിവ അരങ്ങേറും. പടിപ്പുര സ്റ്റേഡിയത്തിലെ ഫിദല്‍ കാസ്‌ട്രോ നഗരിയില്‍ പതാക-കൊടിമര-ദീപശിഖ ജാഥാ സംഗമത്തോടെ ജില്ലാ സമ്മേളനത്തിന് കൊടിയുയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."