HOME
DETAILS
MAL
അമേരിക്കയുടെ യു എന്‍ പ്രതിനിധിയായി ഇന്ത്യന്‍ വംശജ
backup
January 25 2017 | 04:01 AM
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രതിനിധിയായി ഇന്ത്യന്‍ വംശജയെ അമേരിക്ക തെരഞ്ഞെടുത്തു. 45കാരിയായ നിക്കി ഹാലൈയയാണ് അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത്.
വോട്ടെടുപ്പിലൂടെയാണ് നിക്കിയെ യു. എന്‍ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു.
നിക്കിക്ക് നയതന്ത്രത്തില്‍ മുന്‍ പരിചയമില്ല. സൗത്ത് കരോലിന ഗവര്‍ണറായിരുന്നു.
ട്രംപിന്റെ ചില നയങ്ങളെ എതിര്‍ത്ത് നിക്കി രംഗത്തു വന്നിരുന്നു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ട്രംപിനെ നിശിതമായി വിമര്‍ശിച്ചിരുന്നവരില്‍ ഒരാള്‍ കൂടിയായിരുന്നു നിക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."