ഇടതു സര്‍ക്കാര്‍ ചെയ്യുന്നത് കൊടും പാതകം: സാദിഖലി തങ്ങള്‍
മലപ്പുറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതു സര്‍ക്കാര്‍ ജനങ്ങളോടു കാണിക്കുന്നതു കൊടും പാതകമാണെന്നു മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിനും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതിനുമെതിരേ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് നടത്തുന്ന സമരം അടിസ്ഥാനവര്‍ഗത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയാണെന്നും തുടര്‍ദിവസങ്ങളില്‍ സമരങ്ങള്‍ അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ് അധ്യക്ഷനായി. എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, അഡ്വ. കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല, കെ. ആബിദ് ഹുസൈന് തങ്ങള്‍, ഭാരവാഹികളായ സലീം കുരുവമ്പലം, അഷ്റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, പി.പി സഫറുല്ല, പി.കെ.സി അബ്ദുര്‍റഹ്മാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സുഹറാ മമ്പാട്, കെ.ടി അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."