HOME
DETAILS
MAL
50000 ലധികം തുക പിന്‍വലിക്കുമ്പോള്‍ നികുതി വേണമെന്ന് ശുപാര്‍ശ
backup
January 25 2017 | 05:01 AM
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് 50000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ നിശ്ചിത തുക നികുതിയായി ഈടാക്കണമെന്ന് മുഖ്യമന്ത്രിമാരുടെ സമിതി പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തു. ചന്ദ്രബാബു നായിഡു അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
കറന്‍സി ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ചെലവേറിയതാക്കണമെന്നും ക്രെഡിറ്റ് കാര്‍ഡ് ഒഴികെയുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ സൗജന്യമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
കറന്‍സി ഉപയോഗിച്ചുള്ള വലിയ ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താന്‍ ഇടപാട് ചെലവേറിയതാക്കണമെന്നും ആധാര്‍ നമ്പര്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുമുള്ള ഇടപാടുകളും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."