പൊന്നാനിയില്‍ സമഗ്ര വികസനം നടപ്പാക്കുമെന്ന് പി ശ്രീരാമകൃഷ്ണന്
പൊന്നാനി: പൊന്നാനി മണ്ഡലത്തില്‍ സമഗ്രവികസനം നടപ്പിലാക്കുമെന്ന് നിയുക്ത എം.എല്‍.എ കൂടിയായ നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
പൊന്നാനി വലിയ പള്ളിയിലെ ആണ്ട് നേര്ച്ചയില് പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയുക്ത സ്പീക്കറായ ശേഷം ആദ്യമായി പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിലെത്തിയ ശ്രീരാമകൃഷ്ണന് വലിയ പള്ളിയിലെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാന പന്തലിലെത്തി ഭാരവാഹികളെ കണ്ടു. സ്പീക്കര്‍ പദവി ലഭിച്ചതിന് ശേഷമുള്ള ശ്രീരാമകൃഷ്ണന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
പൊന്നാനിയിലെ പഴമയെ നിലനിര്‍ത്തിക്കൊണ്ട് കല്‍പ്പാത്തി മോഡല്‍ പൊന്നാനി അങ്ങാടിയെ 'പൈത്യക സംരക്ഷണ' പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊന്നാനി വലിയ പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലായങ്ങളെ കോര്‍ത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ തുറമുഖം വരുന്നമുറക്ക് റോഡ് വികസനവും ചമ്രവട്ടം ജങ്ഷനിലെ ഫ്ളൈ ഓവര്‍ നിര്‍മാണവും പൂര്‍ത്തിയാക്കും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ഭൂരിപക്ഷം പ്രതിക്ഷിച്ചിരുന്നില്ലെന്നും പല ഘടകങ്ങളും തനിക്ക് എതിരായിരുന്നിട്ടും മതേതരവോട്ടുകള്‍ തനിക്ക് ലഭിച്ചതുകൊണ്ടാണ് ഭൂരിപക്ഷം 16,000 ത്തിന് മുകളില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."