കരുതലോടെ കരുക്കള്‍നീക്കി മുസ്ലിംലീഗ്
കൊണ്ടോട്ടി: നഗരസഭാ ഭരണമുന്നണിയിലെ രാഷ്ട്രീയ സമവാക്യം മാറിയാല്‍ കരുതലോടെ കരുക്കള്‍ നീക്കി മുസ്ലിംലീഗ്. 40 അംഗ കൗണ്‍സിലര്‍മാരില്‍ 18 പേരുമായി രണ്ടു വര്‍ഷം ശക്തമായ പ്രതിപക്ഷമായി തുടരുന്ന ലീഗ് നഗരസഭയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്.
ചെയര്മാന് തല്‍സ്ഥാനം രാജിവച്ചാല്‍ പുതിയ ചെയര്‍മാനായി സി.പി.എം പ്രതിനിധിയാകും എത്തുക. കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുന്നതോടെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച മൂന്നു പേര്‍ക്കെതിരേ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതിനു നടപടി വരും. ഇതോടെ മതേതര മുന്നണിക്ക് ഭരണം നഷ്ടമാകും. ഇവരടക്കം തങ്ങളെ വഞ്ചിക്കില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. മതേതര മുന്നണിയിലെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നാണ് ഭരണകക്ഷി അംഗങ്ങള്‍ പറയുന്നത്.എന്നാല്‍, കോണ്‍ഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വത്തെ അനുസരിക്കണമെന്ന നിലപാടുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഇതാണ് സി.പി.എമ്മിന് തലവേദനയാകുന്നത്.
നിലവിലെ ചെയര്മാന് രാജിവച്ചില്ലെങ്കില്‍ പിന്നീട് ചെയര്‍മാനെതിരേ ഭരണമുന്നണിതന്നെ അവിശ്വാസം കൊണ്ടുവരുന്ന സാഹചര്യമാണുണ്ടാകുക. ഇവിടെ ചെയര്മാന് മുസ്ലിംലീഗ് പിന്തുണ നല്കുന്ന സാഹചര്യം വന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ മലക്കം മറിയാനിടയുണ്ട്. ഇതോടെ ഭരണം യു.ഡി.എഫിനു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."