വനംവകുപ്പില്‍ ഇ-ടെന്‍ഡര്‍
നിലമ്പൂര്‍: ജില്ലയിലെ പ്രധാന വനമേഖല ഉള്‍പ്പെടുന്ന നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനിലെ മുഴുവന്‍ കരാര്‍ പ്രവൃത്തികളും നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നു സമ്പൂര്‍ണ ഇ-ടെന്‍ഡര്‍ നടപടികളിലേക്കു മാറിയതിനാലാണ് ഇത്. ഇ-ടെന്‍ഡറിലൂടെ പുതിയ പ്രവൃത്തികളെല്ലാം നടത്തിയതായും സൗത്ത് ഡി.എഫ്.ഒ എസ്. സണ്‍ പറഞ്ഞു.
ആദ്യ നടപടിയെന്ന നിലയില്‍ കാട്ടുതീ തടയുന്നതിനായി സൗത്ത് ഡിവിഷനിലെ കരുളായി, കാളികാവ് റെയ്ഞ്ചുകളില്‍ ഫയര്‍ലൈന്‍ പ്രവൃത്തികള്‍ ഇ-ടെന്‍ഡര്‍ പ്രകാരം പൂര്‍ത്തീകരിച്ചതായി ഡി.എഫ്.ഒ അവകാശപ്പെട്ടു. കരുളായി റെയ്ഞ്ചില്‍ ആദിവാസി കരാറുകാരനായ ശിവരാജനാണ് ടെന്‍ഡര്‍ ഏറ്റെടുത്തത്. കിലോമീറ്ററിന് 16,000 രൂപ പ്രകാരം 50 കിലോമീറ്റര്‍ പ്രവൃത്തി കരുളായി റെയ്ഞ്ചിലും 44 കിലോമീറ്റര്‍ പ്രവൃത്തി കാളികാവ് റെയ്ഞ്ചിലും പൂര്‍ത്തിയായി. മുന്‍വര്‍ഷത്തേക്കാള്‍ അധിക ഫണ്ട് ലഭിച്ചിട്ടില്ലെങ്കിലും കാട്ടുതീ തടയാന്‍ ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ഫയര്‍ലൈന്‍ വാച്ചര്‍മാരുടെ നിയമനവും പൂര്‍ത്തിയായിട്ടുണ്ട്. 1.08 കോടി രൂപയാണ് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി കാട്ടുതീ തടയുന്നതിനു നീക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."