സുകുമാര്‍ അഴിക്കോട് അധികാരമില്ലാതെ അധികാര കേന്ദ്രമായ അല്‍ഭുത വ്യക്തിത്വം:സമദാനി
ആലപ്പുഴ: അധികമില്ലാതെ അധികാര കേന്ദ്രമായ മഹത് വ്യക്തിത്വമായിരുന്നു സുകുമാര്‍ അഴിക്കോടിന്റെതെന്ന് പ്രമുഖ വാഗ്മിയും സുകുമാര്‍ അഴിക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം പി അബ്ദുല്‍സമദ് സമദാനി പറഞ്ഞു.
തോട്ടപളളിയില്‍ സുകുമാര്‍ അഴിക്കോട് വിചാരകേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവതത്തില്‍ ഒരിക്കല്‍ പോലും ഒരു പഞ്ചായത്ത് അംഗം പോലുമാകാത്ത അഴിക്കോട് കേരളീയ സമൂഹത്തിന്റെ ജിഹ്വയായി മാറി .അതുക്കൊണ്ടുതന്നെ നിര്‍ണായക ഘട്ടങ്ങളില്‍ അഴിക്കോടിന്റെ വാക്കുകള്‍ക്കായി വാര്‍ത്തമാധ്യമങ്ങള്‍ കാതോര്‍ത്തു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കുന്ന ശബ്ധമായിരുന്നു അഴിക്കോടിന്റെത്. ശബ്ധമില്ലാത്തവന്റെ ശബ്ദവും. തികഞ്ഞ മതേതരവാദിയായ അഴിക്കോട് ദേശീയതയെ സമൂഹത്തെ ഐക്യദാര്‍ഢ്യത്തിലേക്ക് നയിക്കുന്ന ഉപകരണമാക്കി.സാധാരണക്കാരന്റെ ആത്മമിത്രമായിരുന്നു അഴിക്കോട്.ക്ഷോഭിക്കുന്ന അഴിക്കോടില്‍ നിഷ്‌ക്കളങ്കനായ കുരുന്നിന്റെ ലാളിത്യമുണ്ടായിരുന്നു. സാഹിത്യത്തെ ജനകീയമാക്കിയ പ്രതിഭാസമായിരുന്നു അഴിക്കോട്.
ഭേദവിചാരമില്ലാതെ എല്ലാത്തിനെയും ഉള്‍ക്കൊണ്ടു. ഗാന്ധിയും വിവേകാനന്ദനും, ശ്രീനാരായണ ഗുരുവും അഴിക്കോടിന് മാര്‍ഗം തെളിച്ചു. ഇവര്‍ക്കുനേരെ ഉയരുന്ന ഓരോ വിമര്‍ശനങ്ങള്‍ക്കും അഴിക്കോട് പ്രതിരോധം തീര്‍ത്തു. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസ്‌ക്തി വര്‍ദ്ധിച്ചു വരുന്നുണ്ട്. മതങ്ങളെല്ലാം സമാധാനത്തിന്റെ സന്ദേശം പരത്തുന്ന കേന്ദ്രങ്ങളാണെന്നും സമദാനി കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ തോട്ടപളളി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. ഡോ. ബി ഇക്ബാല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, എ ആര്‍ കണ്ണന്‍, ആര്‍ സുനി, പി പി നിജി, ചന്ദ്രന്‍ പുറക്കാട്, അബ്ബാ മോഹന്‍, എസ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."