എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ഇന്ന്
ആലപ്പുഴ: ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മുഹമ്മ ആര്യക്കരയില്‍ നടക്കും. ഇന്ന് പകല്‍ മൂന്നിന് ജില്ലാ കൗണ്‍സില്‍ യോഗം. വൈകിട്ട് 4ന് ആര്യക്കര എസ് എന്‍ ജംഗ്ഷനില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ കെ ബി ഷാജഹാന്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ഉണ്ണി ശിവരാജന്‍ സ്വാഗതം പറയും. സി പി ഐ മണ്ഡലം സെക്രട്ടറി എസ് പ്രകാശന്‍, സി ജയകുമാരി, കെ ബി ബിമല്‍റോയ്, ഒ എ ആഘോഷ്, എന്‍ എന്‍ ശശി തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 6ന് വയലാര്‍ ഗാനസന്ധ്യ. നാളെ രാവിലെ 11ന് എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടു യു ജില്ലാ പ്രസിഡന്റ് വി ആര്‍ രജിത അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി കെ സി സ്‌നേഹശ്രീ സ്വാഗതം പറയും. എം ആര്‍ സി നായര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."