HOME
DETAILS

അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

  
backup
January 25 2017 | 05:01 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0

ആലപ്പുഴ:സ്വകാര്യ ഓണ്‍ലൈന്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം.അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ല എന്ന് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി അധ്യക്ഷകൂടിയായ ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ അറിയിച്ചു.
തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ സ്‌കാന്‍ ചെയ്തു നല്‍കേണ്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുവാന്‍ സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഉപയോഗപ്പെടുത്തുവാന്‍ സാധ്യത കൂടുതലാണ് എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. നിലവില്‍ ഐടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 223 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്. അംഗീകൃത കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ അക്ഷയയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ രൂപകല്‍പന, പേര് എന്നിവ ഉപയോഗിച്ചു തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
വില്ലേജ് താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഇ-ഡിസ്ട്രിക്ട്), ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇ-ഗ്രാന്‍ഡ് എന്നിവ അടക്കം പല ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുവാനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്. ഈ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് മാത്രമാകും ഈടാക്കുക. ഈ നിരക്കുകള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അക്ഷയ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളതും എല്ലാ ഇടപാടുകള്‍ക്കും പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ രസീത് നല്‍കുന്നതുമാണ്. അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രോജക്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സംബന്ധിച്ചുള്ള സംശയനിവാരണത്തിനും അതുപോലെതന്നെ പരാതികളുടെ പരിഹാരത്തിനും ഈ ഓഫീസുകളുമായി ബന്ധപ്പെടാം.
സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല. പൊതുജനങ്ങളുടെ രേഖകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുവാനും സാധ്യതയുണ്ട്. സാങ്കേതിക പരിജ്ഞാനമുള്ള പൊതുജനങ്ങള്‍ക്ക് സ്വന്തം ഇമെയില്‍ ഉപയോഗിച്ച് പരസഹായമില്ലാതെ അപേക്ഷ നല്‍കുവാനായി ഇ-ഡിസ്ട്രിക്ട് മുതലായ പോര്‍ട്ടലുകളില്‍ ഉള്ള സൗകര്യമാണ് പല സ്വകാര്യ സ്ഥാപനങ്ങളിലും ദുരുപയോഗം ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളുടെ പൂര്‍ണമായ ഉത്തരവാദിത്തം അപേക്ഷകന് മാത്രമാണ്. സര്‍ക്കാര്‍, സര്‍ക്കാര്‍ഇതര ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ജനങ്ങള്‍ തങ്ങളുടെ ഇമെയില്‍ അക്കൗണ്ട്, പാസ്-വേര്‍ഡ് പോലെയുള്ള സ്വകാര്യ വിവരങ്ങള്‍ കൈമാറുവാന്‍ പാടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago