വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സംവിധാനം വികസിപ്പിച്ച് യുവശാസ് ത്രജ്ഞന്
മുഹമ്മ: ചെറിയ വോള്‍ട്ടേജ് വഹിക്കുന്ന ലൈനുകള്‍ പൊട്ടിവീണാല്‍ ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സംവിധാനം വികസിപ്പിച്ച് യുവശാസ്ത്രജ്ഞന്.
മുഹമ്മ ചിറയില്‍ സി എസ് ഋഷികേശാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. 230 വോള്‍ട്ട് വഹിക്കുന്ന ലൈനുകള്‍ പൊട്ടിവീണാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ഋഷികേശ് പറയുന്നു. എന്‍കോഡര്‍, ഡീകോഡര്‍ യൂണിറ്റുകളടങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഉപകരണമാണിത്. ഇലക്ട്രിക് പോസ്റ്റുകളിലാണ് ഇവ സ്ഥാപിക്കേണ്ടത്. ലൈന്‍ പൊട്ടി വീണാല്‍ എന്‍കോഡര്‍ യൂണിറ്റില്‍ നിന്ന് ഡീകോഡറിലേയ്ക്ക് സിഗ്നല്‍ എത്തും.ഈ സിഗ്നല്‍ കംപാരേറ്റര്‍ സെക്ഷന്‍ സ്കാന്‍ ചെയ്ത് ഓട്ടോമേറ്റഡ് സ്വിച്ചിംഗ് യൂണിറ്റിലേയ്ക്ക് കൈമാറും.
സിഗ്നല്‍ എത്തുമ്പോള്‍ ലൈനുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും അലാറം മുഴങ്ങുകയും ചെയ്യും. ഇതിനാല്‍ കമ്പി പൊട്ടി താഴെ വീണാലും ആര്‍ക്കും വൈദ്യുതാഘാതമേല്ക്കില്ല. ലൈനുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയാലും വൈദ്യുതി വിച്ഛേദിക്കപ്പെടും. ഇതിനാല്‍ തീപിടുത്തമടക്കമുള്ള അപകടങ്ങള്‍ ഒഴിവാകുകയും ചെയ്യും.
സാധാരണ ഗതിയില്‍ വൈദ്യുതി നിലച്ചാല്‍ എന്കോഡറില് നിന്ന് സിഗ്നല്‍ വരുമെങ്കിലും ഡീകോഡര്‍ യൂണിറ്റില്‍ നിന്ന് പ്രവര്‍ത്തനമൊന്നും ഉണ്ടാകില്ലെന്നും ഋഷികേശ് പറയുന്നു. പുതിയ കണ്ടെത്തല്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് കമ്മറ്റി പരിഗണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."