ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കസ്റ്റഡിയിലെടുത്ത എട്ടുപേരെയും വിട്ടയച്ചു
ഇരിക്കൂര്‍: ബ്ലാത്തൂര്‍ ടൗണിനടുത്ത് വാടക വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളി സഹദേവ് റായി(45)യുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് പൊലിസ് സര്ജന് ടി. ഗോപാലകൃഷ്ണപിള്ള ചൊവ്വാഴ്ച്ച വൈകുന്നേരത്താടെ അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ എ.വി ജോണിന് കൈമാറി. ഇതേതുടര്‍ന്ന് ഇരിക്കൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത സഹദേവ് റായിയുടെ മൂത്ത സഹോദരന് ദ്രുത റായ്, മരുമകന് ഡെന്നി ബറുവയടക്കം എട്ടു സഹപ്രവര്‍ത്തകരെയും വിട്ടയച്ചു.
സഹോദരനും മരുമകനും ഉള്‍പ്പടെ ഏഴുപേരുടെ കൂടെ താമസിച്ച് ചെങ്കല്‍ പണയില്‍ ജോലി ചെയ്തുവരികയായിരുന്നു സഹദേവ് റായ്. കഴുത്ത് മുറിഞ്ഞ് രക്തം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും സാന്നിധ്യത്തില്‍ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചിരുന്നു. ഇതോടെ പൊലിസ് ഇതു സംബന്ധിച്ച അന്വേഷണം നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."