കേരള ജനതയുടേത് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ: ജോണി നെല്ലൂര്‍
കട്ടപ്പന: ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥയാണ് കേരള ജനതക്ക് ഇപ്പോഴെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ ജോണി നെല്ലൂര്‍.
നോട്ട് റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സാമ്പത്തിക അരാജകത്വവും റേഷന്‍ സ്തംഭനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ കൊടുംപട്ടിണിയും സമ്മാനിച്ചുകൊണ്ട് ജനദ്രോഹത്തിന്റെ കാര്യത്തിലിവര് പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ പിക്കറ്റിംഗ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോണി നെല്ലൂര്‍. കേരളം പ്രതിസന്ധിയിലായ മൂന്ന് മാസക്കാലം പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഒരിടത്തും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത കറന്‍സി രഹിത രാജ്യമെന്ന ആശയം അമേരിക്ക പോലുള്ള വികസിത സമ്പദ്ഘടനയുള്ള രാജ്യം പോലും നടപ്പിലാക്കിയിട്ടില്ലെന്നത് പരിഷ്കരണത്തിന് മുമ്പ് മോദി ഓര്‍ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എം സലീം, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ജന. സെക്രട്ടറി എം എസ് മുഹമ്മദ്, ട്രഷറര്‍ ഫൈസല്‍ കമാല്‍, തോമസ് ജോസഫ്, അനൂപ് ഫ്രാന്‍സീസ്, മാര്ട്ടിന് മാണി, സുരേഷ് ബാബു, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. ഇ.എം ആഗസ്തി, റോയി കെ പൗലോസ്, ജോയി തോമസ്, എം.ടി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഡീന്‍ കുര്യാക്കോസ്, സി.പി മാത്യു, എം.കെ പുരുഷോത്തമന്, ഷാഹുല്‍ ഹമീദ്, പി.പി അസീസ് ഹാജി, പി എസ് അബ്ദുല്‍ ജബ്ബാര്‍, എം എം ബഷീര്‍, കെ എസ് സിയാദ്, മുഹമ്മദ് വെട്ടിക്കല്‍, വി ഇ താജൂദ്ദീന്, ഷാഹുല്‍ പള്ളത്തുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."