HOME
DETAILS
MAL
പ്രാഥമികമായി നടപ്പാക്കേണ്ടത് കാര്‍ഷിക വികസനം: മന്ത്രി
backup
January 25 2017 | 06:01 AM
തളിപ്പറമ്പ്: കൃഷിയെ സാമൂഹ്യ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ട കാലമാണിതെന്നും കാര്‍ഷിക രംഗത്താണ് പ്രാഥമികമായി വികസനം നടപ്പാക്കേണ്ടതെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ധര്‍മ്മശാലയില്‍ സമൃദ്ധിയുടെ ഭാഗമായി നടത്തിയ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശുദ്ധവായുവും ശുദ്ധജലവും നിലനിര്‍ത്തിക്കൊണ്ടു മാത്രമേ നാട്ടില്‍ വികസനം നടപ്പാക്കാന്‍ സാധിക്കൂ. ജൈവവൈവിധ്യമുള്ള രാജ്യമാണ് ഏറ്റവും സമ്പന്നമായ രാജ്യമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. സ്വയംപര്യാപ്തതയിലൂടെ നാടിനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചാലേ സമൂലമായ വികസനം നടപ്പാക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ജയിംസ് മാത്യു എം.എല്‍.എ, പി.കെ ശ്യാമള, എ രാജേഷ്, കെ ഓമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."