HOME
DETAILS
MAL
സ്വകാര്യ ബസ് പണിമുടക്ക്: ജനം വലഞ്ഞു
backup
January 25 2017 | 06:01 AM
കണ്ണൂര്‍: സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ബസ് പണിമുടക്കില്‍ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. ടാക്സി വാഹനങ്ങള്‍ സമാന്തര സര്‍വിസ് നടത്തിയെങ്കിലും കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നു അധിക സര്‍വിസ് നടത്താത്തതു യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെ ഹാജര്‍ നിലകുറവായിരുന്നു. രാവിലെ സ്കൂളുകളിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ വാഹനം കിട്ടാതെ വലഞ്ഞു. കണ്ണൂര്‍ നഗരത്തിലെയും ജില്ലയിലെ വിവിധ പട്ടങ്ങളിലും എത്തിയ വാഹനങ്ങള്‍ക്കായി ഒട്ടേറെ സമയം കാത്തുനില്ക്കുന്നതു കാണാമായിരുന്നു. ചിലയിടത്ത് സമാന്തര സര്‍വിസ് നടത്തിയ വാഹനങ്ങള്‍ യാത്രക്കാരില്‍ നിന്നു കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയതും പ്രശ്നങ്ങള്‍ക്കു വഴിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."