HOME
DETAILS
MAL
പഴയങ്ങാടിയില്‍ കട കുത്തിതുറന്ന് മോഷണം
backup
January 25 2017 | 06:01 AM
പഴയങ്ങാടി: റെയില്‍വേ സ്റ്റേഷന് സമീപം കട കുത്തിതുറന്ന് മോഷണം. പി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള അനൂപ് സ്റ്റോറിലാണ് മോഷണം നടന്നത്. ഒരുഭാഗത്തെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ മുഴുവനായും തുറക്കാതെ കല്ല് തരുകി കയറ്റിയതിനു ശേഷം ഒരാള്‍ക്ക് കഷ്ടിച്ച് ഞെരുങ്ങികയറാന് പാകത്തിലാണ് ഷട്ടര്‍ തുറന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരമറിയുന്നത്.സ്റ്റേഷനറി സാധനം, സിഗരറ്റ് ഉള്‍പ്പെടെ 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയില്‍ സാധനങ്ങള്‍ ഇറക്കിയ ബില്ല് ആവശ്യമാണെന്ന് പറഞ്ഞ് പൊലിസ് കേസെടുക്കാന്‍ വിസമ്മതിച്ചതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."