കുളങ്ങളുടെ നാട്ടില്‍ ഛായക്കൂട്ടുകള്‍ തീര്‍ത്ത് കുട്ടികള്‍
പുല്ലൂര്‍: പുല്ലൂര്‍ ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്ന കുളക്കടവില്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ ഛായക്കൂട്ടുകള്‍ തീര്‍ത്തപ്പോള്‍ കുട്ടികള്‍ക്ക് അതു ജലപാഠമായി മാറി. പുല്ലൂര്‍ ദര്‍പ്പണം കലാകേന്ദ്രത്തില്‍ നടക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ ചിത്രശില്പശാലയോടനുബന്ധിച്ചാണു പ്രകൃതി രമണീയമായ പുല്ലൂര്‍ മഹാവിഷ്ണു ക്ഷേത്ര കുളക്കടവില്‍ ഒത്തുചേര്‍ന്നു കുട്ടികള്‍ കാന്‍വാസില്‍ വര്‍ണ ചിത്രങ്ങള്‍ തീര്‍ത്തത്.
പുല്ലൂര്‍ ഗ്രാമത്തില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ കുളിക്കാനും കര്ഷികാവശ്യങ്ങള്ക്കുമായി സമൃദ്ധമായ വെള്ളം കെട്ടിനില്‍ക്കുന്ന വലിയ ആറു കുളങ്ങളാണു സ്ഥിതിചെയ്യുന്നത്. നാട്ടിലെ ജലസമൃദ്ധി നിലനിര്‍ത്തുന്നത് ഇത്തരം കുളങ്ങളാണെന്ന തിരിച്ചറിവു ചിത്രകലാ വിദ്യാര്‍ഥികള്‍ക്കു മികച്ച കലാസൃഷ്ടിക്കുള്ള അന്തരീക്ഷമുണ്ടാക്കി.
ക്യാംപില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല്പതു ചിത്രകലാ വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്.
പ്രമുഖ ചിത്രകാരന്മാരുടെ നേതൃത്വത്തിലാണു ക്ലാസുകള്‍ നടക്കുന്നത്. ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ ആണ് ശില്പശാല കോഓര്‍ഡിനേറ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."