കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 27നു കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ 32-ാം സംസ്ഥാന സമ്മേളനം 27, 28 തിയതികളില്‍ കാഞ്ഞങ്ങാട് നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27നു രാവിലെ 9.30നു കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ കരുണാകരന്‍പിള്ള പതാക ഉയര്‍ത്തും.
ഉച്ചയ്ക്ക് 12നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.കെ ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ വിശിഷ്ടാതിഥിയാകും. 28നു രാവിലെ 9.30നു കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സമ്മേളന നഗരിയായ സൂര്യ ഓഡിറ്റോറിയത്തിലേക്കു മാര്‍ച്ചു നടത്തും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.
പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 'കറന്‍സി പിന്‍വലിക്കലും പ്രതിസന്ധികളും' എന്ന പേരില്‍ നടക്കുന്ന സിമ്പോസിയം കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധനകാര്യകമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ.ബി.എ പ്രകാശ് വിഷയവതരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.സി.കെ ശ്രീധരന്‍, ജന.സെക്രട്ടറി ഡി അരവിന്ദാക്ഷന്‍, വര്‍ക്കിങ് ചെയര്‍മാന്‍ യു ശേഖരന്‍ നായര്‍, സംസ്ഥാന കമ്മിറ്റി അംഗം പാലേരി പത്മനാഭന്‍, ജന.കണ്‍വീനര്‍ വി കൃഷ്ണന്‍, ട്രഷറര്‍ പി സുരേന്ദ്രന്‍ നായര്‍, കെ.വി രാഘവന്‍, പി ബാലകൃഷ്ണന്‍, കെ.പി കുഞ്ഞികൃഷ്ണന്‍, സി രത്‌നാകന്‍, കെ.പി മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."