ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചു: ഇരുട്ടിനെ ഭയന്ന് സ്റ്റേഡിയം സ്റ്റാന്‍ഡിലെ യാത്രക്കാര്‍
പാലക്കാട്: നഗരത്തില്‍ ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ നാശത്തിലേക്ക്. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്സ് വിളക്ക് കണ്ണടച്ചതോടെ സ്റ്റാന്‍ഡും പരിസരവും സന്ധ്യ മയങ്ങുന്നതോടെ അന്ധകാരത്തിലാവുകയാണ്.
രണ്ടു വര്‍ഷം മുമ്പ് എട്ടു ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച സ്റ്റാന്‍ഡിലെ ഹൈമാസ്റ്റ് വിളക്ക് ഇതിനോടകം നിരവധി തവണ മിഴിയടച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനരഹിതമാവുന്ന വിളക്കിന്റെയും അന്ധകാരത്തിലാവുന്ന സ്റ്റാന്‍ഡിന്റെയും ദുരവസ്ഥ പത്രമാധ്യമങ്ങളില്‍ വരുമ്പോഴാണ് ഭരണകൂടമറിയുന്നത്.
നഗരസഭയുടെ ഉടമസ്ഥതതയില്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകള്‍ പ്രവര്‍ത്തരഹിതമാവുന്നതോടെ കെഎസ്.ഇ.ബിയോട് പരാതിപ്പെട്ടാല്‍ ഇതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ലെന്ന പല്ലവിയാണ്.
ഇതു നന്നാക്കുന്നതിനായി നഗരസഭ നിയോഗിച്ചവര്‍തന്നെ വരണമെന്നതാണ് മറ്റൊരു വസ്തുത.
സാങ്കേതിക സംവിധാനം തകരാറിലാവുന്നതാണ് ഇത്തരത്തില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ പണിമുടക്കാന്‍ കാരണമാവുന്നത്. സ്റ്റാന്‍ഡിനു മുന്‍വശത്തെ ട്രാക്കുകളിലെ സോഡിയം ലാംബുകള്‍ കാലങ്ങളായി പ്രവര്‍ത്തനരഹിതമാണ്.
സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്ത് സമീപകാലത്തായി മിന ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുങ്കിലും ഇതിന്റെ വെളിച്ചമൊന്നും സ്റ്റാന്‍ഡില്‍ ലഭിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."