പാടിയില്‍ ഉത്സവത്തിനിടെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
ചെര്‍ക്കള: ക്ഷേത്ര ഉത്സവത്തിനിടെ ചെര്‍ക്കള പാടിയില്‍ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്കു പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ ജിശാല്( 18), നിശാല്‍(20), സുരേഷ് ബാബു(40), സജിത്ത്(25), രാഹുല്‍രാജ്(18), ശ്രീജിത്ത്(20) എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകരായ ഗോപാല കൃഷ്ണന്(34), സഹോദരന് പ്രവീണ്‍ കുമാര്‍(23) എന്നിവര്‍ക്കുമാണു പരുക്കേറ്റത്.
സി.പി.എം പ്രവര്‍ത്തകരെ ചെങ്കളയിലെ സഹകരണാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രവീണ്‍ കുമാറിനെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പാടിയിലെ ക്ഷേത്രത്തില്‍ തെയ്യം കെട്ടുത്സവം നടക്കുന്നതിനിടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചത്.
അതിനിടെ കൈയില്‍ രഖി ധരിച്ച് ഉത്സവത്തിനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകള്‍ അക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. ഉത്സവത്തിന് ആശംസ അര്‍പ്പിച്ചു സി.പി.എം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചതു ചോദ്യം ചെയ്തതിനു ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നു സി.പി.എമ്മും ആരോപിച്ചു.
അക്രമത്തെ തുടര്‍ന്നു പാടിയില്‍ പൊലിസ് കാവലേര്‍പ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."