വണ്‍വേ സംവിധാനം: റോഡ് ഉപരോധം മാറ്റി
നീലേശ്വരം: നഗരത്തിലെ വണ്‍വേ സംവിധാനത്തില്‍ പ്രതിഷേധിച്ചു തെരു നിവാസികള്‍ ഇന്നു നടത്താനിരുന്ന റോഡ് ഉപരോധം പിന്‍വലിച്ചു. നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. പ്രദേശവാസികളെ ഉള്‍പ്പെടുത്തി ട്രാഫിക് റെഗുലേറ്ററി അഡൈ്വസറി കമ്മിറ്റി രൂപീകരിക്കും.
ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണു നഗരത്തില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതാണു തെരു നിവാസികളെ ചൊടിപ്പിച്ചത്. തങ്ങളുമായി ആലോചിച്ചല്ല തെരു റോഡു വഴി വണ്‍വേ സൗകര്യം ഒരുക്കിയതെന്നു ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇതേത്തുടര്‍ന്നു ഇവിടെയുള്ള റസിഡന്റ്സ് അസോസിയേഷനുകള്‍ ചേര്‍ന്നാണു ഉപരോധ സമരം പ്രഖ്യാപിച്ചത്. നഗരസഭാ ചെയര്‍മാനെ കണ്ടു ഇവര്‍ നിവേദനവും നല്കി.
നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ തന്നെ താഴ്ന്നു കിടക്കുന്ന വൈദ്യുത കമ്പികള്‍ ഉയര്‍ത്തി കെട്ടുന്ന ജോലികള്‍ തുടങ്ങിയിരുന്നു. വാഹനങ്ങള്‍ക്കു തട്ടുന്ന മരക്കൊമ്പുകളും മുറിച്ചുമാറ്റി. റോഡിനോടു ചേര്‍ന്നു കിടക്കുന്ന വൈദ്യുത തൂണുകള്‍ മാറ്റി റോഡിനു വീതി കൂട്ടാന്‍ പറ്റുമോ എന്നു പരിശോധിക്കാമെന്നും ചെയര്മാന് ഉറപ്പു നല്കി. 30 നു വീണ്ടും യോഗം ചേരാമെന്നു ചെയര്മാന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ അന്നുതന്നെ യോഗം ചേര്‍ന്നു സമരപരിപാടികള്‍ തീരുമാനിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."