റവന്യൂ വകുപ്പ് ഉറക്കത്തില്‍; അപ്രത്യക്ഷമായി വയലുകള്‍
ആനക്കര: റവന്യു വകുപ്പ് ഉറക്കത്തില്‍ വയലായ വയലെല്ലം ഓര്‍മയാകുന്നു. സര്‍ക്കാറും ജന പ്രതിനിധികളും ചേര്‍ന്ന് റവന്യു വകുപ്പിനെ ഒറ്റപ്പെടുത്തിയാണ് ഉറക്കത്തിന് കാരണമായത്. നല്ല നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന റവന്യുവിന്റെ ഉറക്കത്തിന് കാരണവും ഒറ്റപ്പെടുത്തലാണ്.
പട്ടാമ്പിക്കടുത്ത വിളയൂരില്‍ മണല്‍ മാഫിയസംഘത്തിലെ യുവാവിന്റെ മരണത്തെ തുടന്നാണ് ഇത്തരം സംഘത്തിന് പിന്തുണയുമായി ജന പ്രതിനിധികള്‍ അടക്കം ഒത്തു ചേര്‍ന്ന് റവന്യുവകുപ്പിനെ ഒറ്റപ്പെടുത്തിയത്. ഇതോടെയാണ് റവന്യുവകുപ്പ് പരിശോധന നിര്‍ത്തിയത്.
റവന്യു വകുപ്പ് പ്രവര്‍ത്തനം നിര്‍ത്തി ഓഫിസ് കാര്യങ്ങള്‍ മാത്രം നോക്കി തുടങ്ങിയത് പട്ടാമ്പി താലൂക്കിന് കീഴില്‍ ഏത് വയലും ഏപ്പോഴും നികത്താമെന്ന നിലയിലുമായി. ഇതിന് പുറമെ പകല്‍ പോലും വാഹനങ്ങളില്‍ മണല്‍ കൊണ്ടു പോകുന്നതും തുടങ്ങി. വേനല്‍ അടുക്കുന്നതോടെ ഇത് പത്തിരട്ടിയായി വര്‍ധിക്കും. നേരത്തെ ഒറ്റപ്പാലം പരിധിയിലാപ്പോഴുള്ള സുരക്ഷിതത്വം പോലും ഇപ്പോള്‍ വയലുകളുടെ കാര്യത്തില്‍ ലഭിക്കുന്നില്ലന്നതാണ് കര്‍ഷകരുടെയും മറ്റും ആക്ഷേപം. പട്ടാമ്പിയില്‍ നിന്ന് പ്രത്യേക പരിശോധന സംഘങ്ങളെ ചുമതലപ്പെടുത്തി രാത്രികാല പരിശോധനകള്‍ തുടങ്ങിയിരുന്നുവെങ്കിലും പട്ടാമ്പിക്കടുത്ത വിളയൂരില്‍ മണല്‍ മാഫിയാ സംഘത്തിലെ യുവാവിന്റെ മരണത്തോടെ പരിശോധനകള്‍ അപ്രതക്ഷ്യമായിരിക്കുകയാണ്.
റവന്യൂ സംഘത്തെ കണ്ട് രക്ഷപ്പെടുന്നതിനിടെ യുവാവിനെ കാണാതാവുകയും പിന്നീട് വെള്ളത്തില്‍ വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.
ഈ സംഭവം റവന്യൂ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവക്കാനുള്ള നീക്കമാണ് പരിശോധനപ്രക്രിയകളില്‍ നിന്നും സംഘത്തെ പുറകോട്ടുവലിയിപ്പിച്ചത്. ഇതോടെ മണ്ണ്, മണല്‍ കടത്തും, വയല്‍നികത്തലും വ്യാപകമായികൊണ്ടിരിക്കുകയുമാണ്.
റവന്യൂവകുപ്പിന്റെ തലപ്പത്തുള്ളവര്‍ ശുഷ്‌കാന്തി കാണിക്കാത്തതിനാല്‍ ജോലിയിലെ കൃത്യനിഷ്ഠപാലിക്കുന്ന കീഴ് ഉദ്യോഗസ്ഥര്‍ക്കുപാലും ഇപ്പോള്‍ കൈകെട്ടി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."