വാട്‌സ് ആപ്പിലും വൈറസ്; മൊബൈലിലെ വിവരങ്ങള്‍ നഷ്ടപ്പെടുന്നതായി ആക്ഷേപം
പട്ടാമ്പി: സോഷ്യല്‍മീഡിയ പ്രചരണത്തിലെ വമ്പനായ വാട്‌സ് ആപ്പും വൈറസ് കൊണ്ട് മൊബൈല്‍ ഫോണ്‍ വിവരങ്ങളെ നഷ്ട്‌പ്പെടുത്തുന്നതായി ആക്ഷേപം. കഴിഞ്ഞദിവസങ്ങളിലായി മൊബൈലിലേക്ക് വന്ന വാട്‌സ് ആപ്പിന്റെ ഗോള്‍ഡ് സര്‍വീസ് മെസ്സേജാണ് വൈറസ് വില്ലന്റെ വേഷമണിയുന്നത്. ഈ മെസ്സേജ് തുറക്കുന്നതോടെ മൊബൈലിലെ അപ്ലിക്കേഷനും കോണ്‍ടാക്റ്റ് നമ്പറുകളടക്കം നഷ്ടപ്പെട്ടതായി വാട്‌സ്ആപ് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇത്തരം മെസ്സേജുകള്‍ കിട്ടുന്നവര്‍ അവഗണിക്കണമെന്നാണ് മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. വാട്‌സ് ആപ്പ് അപ്‌ഗ്രേഡ് ചെയ്യാന്‍ വേണ്ടി ഇത്തരം മെസ്സേജ് അയക്കുന്ന ഹാക്കര്‍മാര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ടെക്‌നീഷ്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതെ സമയം തുടര്‍ച്ചയായി ഇത്തരം മെസ്സേജ് ഒന്നിലധികം പ്രാവശ്യം വരുന്നതും യൂസര്‍മാര്‍ക്കിടയില്‍ ആശങ്കവരുത്തിയിട്ടുണ്ട്.
മെസ്സേജിലുള്ള മോഹനവാഗ്ദാനങ്ങള്‍ കേട്ട് ഇതിലെ ലിങ്കിനെ തുടര്‍ന്ന്‌പോയവര്‍ക്കാണ് മൊബൈല്‍ഫോണിലെ കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്.വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."