HOME
DETAILS
MAL
ഉറവിട മാലിന്യ സംസ്കരണത്തെ ചൊല്ലി തൃക്കലങ്ങോട് ഭരണസമിതിയില്‍ ബഹളം
backup
January 25 2017 | 07:01 AM
മഞ്ചേരി: തൃക്കലങ്ങോട് ഭരണസമിതി യോഗത്തില്‍ ഉറവിട മാലിന്യ സംസ്കരണത്തെ സംബന്ധിച്ച ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. ഉറവിട മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുമെന്നു നേരത്തെ ഭരണ സമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ പ്രവര്‍ത്തനളാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലന്നും പറഞ്ഞാണ് യു.ഡി.എഫ് അംഗങ്ങള്‍ ബഹളവച്ച് ഇങ്ങി പോയത്.
പഞ്ചായത്തിനെ ധൃതിപ്പെട്ട് മാലിന്യ മുക്തമാക്കി പ്രഖ്യാപനത്തിലൊതുക്കാനാണ് ഭരണസമിതി അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമെന്നോണം പല വാര്‍ഡുകളിലും മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. കര്ണാടകയിലേക്കാണ് ശേഖരിച്ച പാഴ് വസ്തുക്കള്‍ റീ സൈക്ലിംഗിനായി കയറ്റി അയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."