HOME
DETAILS
MAL
പൂനെയോട് സമനില നേടി ബ്ലാസ്റ്റേഴ്‌സ്
backup
January 04 2018 | 16:01 PM
കൊച്ചി: പരിശീലകന്‍ ഇടയ്ക്ക് വച്ച് വിട്ടുപോയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പൂനെയ്‌ക്കെതിരെ മികച്ച കളി കാഴ്ചവയ്ക്കാനായി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1 ന് സമനില പാലിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി.
33-ാം മിനിറ്റില്‍ മാഴ്‌സെലോ പെരേരയുടെ ഗോളില്‍ പൂനെ കളിയുടെ ആദ്യം കൈവശപ്പെടുത്തി. 73-ാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിന്റെ കാലില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സമനില ഗോള്‍ വലയിലേക്ക് പറന്നു.
ഇതോടെ എട്ടാം സ്ഥാനം നിലനിര്‍ത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് എട്ടു പോയിന്റുകള്‍ നേടാനായി. എന്നാല്‍ ചെന്നൈയിനെ മറികടന്ന് പൂനെ എഫ്.സി ഒന്നാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."