വിധികര്‍ത്താക്കള്‍ക്കിടയിലെ അഴിമതി ഭീകരമെന്ന് ഡി.പി.ഐ
തൃശൂര്‍: കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്കിടയിലെ അഴിമതി ഭീകരമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍. കലോത്സവ നടത്തിപ്പില്‍ ഏറ്റവും വലിയ വെല്ലുവിളിയായി തനിക്ക് തോന്നിയത് വിധകര്‍ത്താക്കള്‍ക്കിടയിലെ അഴിമതിയാണെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. നിരവധി പരാതികളാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. സംസ്ഥാന തലത്തില്‍ വിധികര്‍ത്താക്കള്‍ക്കിടയിലെ അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഉപജില്ല, ജില്ലാ തലങ്ങളില്‍ അഴിമതി നിലനില്‍ക്കുകയാണ്. അപ്പീലുകള്‍ കൂടുന്നതിന്റെ പ്രധാന കാരണവും വിധികര്‍ത്താകള്‍ക്കിടയിലെ പ്രശ്‌നങ്ങളാണ്.
കലാതിലകവും കലാപ്രതിഭയും ഉണ്ടായിരുന്ന കാലത്ത് പോലും വിധികര്‍ത്താക്കളെ കുറിച്ച് ഇത്രയും ആരോപണങ്ങള്‍ കേട്ടിട്ടില്ല. അന്ന് വളരെ മികച്ച വിധികര്‍ത്താക്കളാണ് ഉണ്ടായിരുന്നത്. ചില വിധികര്‍ത്താകള്‍ മത്സരാര്‍ഥികളുടെ ഗുരുനാഥന്‍മാരായിരുന്നുവെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ പോലെ അവരെ സ്വാധീനിക്കാന്‍ കഴിയില്ലായിരുന്നു. 12 വര്‍ഷം മാധ്യമപ്രവര്‍ത്തകനായി വിവിധ പത്രങ്ങളില്‍ ജോലി ചെയ്തിരുന്ന താന്‍ തൃശൂരിലേതുള്‍പ്പടെ സംസ്ഥാന കലോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടറുടെ റോളില്‍ നിന്ന് മാറി കലോത്സവത്തിന്റെ സംഘാടകനായി എത്തുമ്പോള്‍ പണ്ടത്തെ പോലെ മത്സരങ്ങളൊന്നും തത്സമയം കാണാന്‍ പറ്റാറില്ല. അപ്പീലുകളുടെ പ്രവാഹമുള്ളതുകൊണ്ട് പരാതിക്കാര്‍ ഹാജരാക്കുന്ന മത്സരാര്‍ഥികളുടെ വിഡിയോ കണ്ടാണ് ആ കുറവ് നികത്തുന്നതെന്നും ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."