HOME
DETAILS
MAL
ജെല്ലിക്കെട്ട്: തമിഴ്നാടിന്റെ പുതിയ നിയമത്തിനെതിരെ മൃഗസംരക്ഷണ ബോര്‍ഡ് സുപ്രിംകോടതിയില്‍
backup
January 25 2017 | 08:01 AM
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധം പിന്‍വലിച്ചതിനെതിരെ മൃഗ സംരക്ഷണ ബോര്‍ഡ് സുപ്രിംകോടതിയിലേക്ക്. ജെല്ലിക്കെട്ട് നിരോധനം നിലനില്‍ക്കെ ഓര്ഡിനന്സിറക്കുകയും പിന്നീട് അടിയന്തരമായി നിയമമാക്കുകയും ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മൃഗസംരക്ഷണ വകുപ്പ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി 2016ലെ കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ വിധി പറയുന്നതിനോടൊപ്പം ഈ ഹരജിയിലും ജനുവരി 30ന് വിധിപറയും.
ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ വ്യാപക സംഘര്‍ഷമാണ് അരങ്ങേറിയത്. ഒരാഴ്ച്ചയിലധികം സമരം നീണ്ടുനിന്നു മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓര്‍ഡിനന്‍സിന് പിന്നാലെ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നിയമവിധേയമാക്കി ബില്ല് പാസ്സാക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."