വെരിഫിക്കേഷനെത്തിയവയില് 29 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍
പള്ളിക്കല്‍ (മലപ്പുറം): ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി ഓണ്‍ലൈന്‍ വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍ വെരിഫിക്കേഷന് ചെയ്യുന്നതിനായെത്തിയവയില് 29 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചവരെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും വിദേശ രാജ്യങ്ങളിലുമായി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും ഉപയോഗിച്ച് ജോലി നേടിയ ഉദ്യാഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനു വേണ്ടി ഓണ്‍ലൈന്‍ വഴി ലഭിച്ചപ്പോഴാണ് 29 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്ന പരിശോധനയിലാണ് ഇത്രയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ടി.എ അബ്ദുല്‍ മജീദ് തേഞ്ഞിപ്പലം പൊലിസിന് രേഖകള്‍ കൈമാറി പരാതി നല്‍കുകയായിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉടമകളുടെ പേര് വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല. ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഇതോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."