HOME
DETAILS
MAL
സരിതയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു
backup
January 04 2018 | 19:01 PM
കൊച്ചി: സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്കാമെന്നുപറഞ്ഞ് പ്രവാസിയില്‍ നിന്ന് പണം തട്ടിയ കേസില്‍ പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിത എസ്. നായര്‍ക്ക് വിധിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.
പിഴത്തുകയായി കോടതി വിധിച്ച 40 ലക്ഷം രൂപയില്‍ പത്ത് ലക്ഷം ഉടന്‍ കോടതിയില്‍ കെട്ടിവയ്ക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി ബാബുരാജില്‍നിന്ന് 1.17 കോടി രൂപ തട്ടിയെടുത്ത കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി ശിക്ഷിച്ചിരുന്നു. മൂന്നു വര്‍ഷം കഠിനതടവും 40 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്.
ഇതിനെതിരേ സരിത നല്കിയ അപ്പീല്‍ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."