ഫൈസല്‍വധം: പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും നീട്ടി
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി 7 വരെ നീട്ടി. കൃത്യംനടത്തിയ കേസിലെ പ്രതികളും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായ തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരുടെയും, ഗൂഡാലോചനാകേസിലെ പ്രതികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരുടെയും റിമാന്റ് കാലാവധിയാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നീട്ടിയത്.
തിരൂര്‍, കോഴിക്കോട് ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്ന് (ബുധന്‍) പൊലീസ് വാനില്‍ കാലത്ത് 10.30 ഓടെ പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്നു. പ്രതികളെ കാണാന്‍ കോടതിപരിസരത്ത് വന്‍ ജനക്കൂട്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."