ഇന്ത്യ- യു.എ.ഇ യുമായി പതിനാല് കരാറുകളില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യ, യു.എ.ഇ യുമായി പതിനാല് കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രതിരോധ മേഖലയിലടക്കം പ്രധാന പതിനാല് കരാറുകളില്‍ ഒപ്പുവെച്ചത്.
മനുഷ്യക്കടത്ത് തടയുക, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ചെറുകിട വ്യാപാരം പ്രോത്സാഹിക്കുക, സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, കടല്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കുക, ഷിപ്പിംഗ് സര്ട്ടിഫിക്കേഷന്, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്.
റിപ്പബ്ലിക്ക് ദിനത്തില്‍ അല്‍ നെഹ്യാനു മുഖ്യാതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."