മണ്ണില്‍ മഴപെയ്യാന്‍ കമന്റുണ്ടോ?
ഫേസ്ബുക്കില്‍ ഒരാഴ്ചയായി ചര്‍ച്ച മഴയെ കുറിച്ചാണ്. ആകാശത്തുനിന്നു പെയ്യുന്ന മഴയല്ല. റെയിന്‍ എന്ന് കമന്റ് ചെയ്താല്‍ കംപ്യൂട്ടറിലും മൊബൈലിലും പെയ്യുന്നത് കാണാന്‍.
പുതുവത്സരത്തില്‍ വെടിക്കെട്ട് നല്‍കിയത് പോലെ റെയിനെന്നു ടൈപ്പ് ചെയ്താല്‍ മഴ പെയ്യുമെന്നും പറഞ്ഞ് ആരോ ഇട്ട പോസ്റ്റ് കണ്ട് മഴക്കു വേണ്ടി പലരും ആദ്യം റെയിനെന്ന് സ്വന്തം വാളില്‍ പോസ്റ്റിട്ടു.
എന്നാല്‍ മഴ കിട്ടാതെ നിരാശരായവരെ തേടി പല പേജുകളും ലൈക്ക് ചെയ്തു കമ്മന്റിട്ടാലെ മഴ പെയ്യൂ എന്നായി. ഈ പേജുകളുടെ പോസ്റ്റുകളിലായി മഴക്കായുള്ള പരിശ്രമം. ഇതും പരാജയപ്പെട്ടതോടെ ലൈക്ക് അടിച്ചതിന് ശേഷം @rain, #rain എന്നിവ അടിച്ചാല്‍ മാത്രമെ മഴ കാണാന്‍ സാധിക്കുകയുള്ളൂവെന്ന പുതിയ പ്രചരണവും ഹിറ്റായി. ഇതിന് ചുവട് പിടിച്ച് ട്രോള്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ മഴ പെയ്യുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ മഴക്ക് വേണ്ടി എന്തായാലും ശരി മഴ കണ്ടിട്ടേ പോവുന്നുള്ളുവെന്ന മട്ടില്‍ ഇപ്പോഴും കമ്മന്റുകളുടെ പ്രവാഹമാണ്.
മലയാളികളാണ് കൂടുതലും മഴക്ക് വേണ്ടി കമ്മന്റ് മറ്റും ചെയ്‌തെന്നതാണ് കൗതുകം. ഫെയ്‌സ്ബുക്കില്‍ മഴ പെയ്താലുമില്ലങ്കിലും മഴയുടെ കുറവ് കാരണം ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വരള്‍ച്ചയാണ് കേരളം നേരിടാന്‍ പോകുന്നതെന്നുള്ളത് ഫേസ്ബുക്കികള്‍ മനസിലാക്കിയാല്‍നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."