സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എന്‍ വാസവന്‍ തുടരും
കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എന്‍ വാസവന്‍ തുടരും. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 37 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. മത്സരം ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ഏകകണ്ഠമായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പാമ്പാടി സ്വദേശിയായ വാസവന്‍ രണ്ടാംതവണയാണ് കോട്ടയം ജില്ലാ സെക്രട്ടറിയാകുന്നത്. 2006- 11 കാലയളവില്‍ കോട്ടയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 33ല്‍നിന്ന് 37 ആയി ഉയര്‍ത്തിയിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എന്‍ ബിനു, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ് കുട്ടി, ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറി വേണുഗോപാല്‍, ചങ്ങനാശേരിയില്‍നിന്നുള്ള കെ.സി ജോസഫ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.
അച്ചടക്കനടപടിയുടെ ഭാഗമായി ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ വി.പി ഇബ്രാഹീമിനെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആരോഗ്യപരമായ കാരണങ്ങളാല്‍ കെ.സി ജോസഫ്, ആര്‍. ഭാസ്‌കരന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. 23 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."