HOME
DETAILS
MAL
സഹിഷ്ണുത ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം: രാഷ്ട്രപതി
backup
January 25 2017 | 14:01 PM
ന്യൂഡല്‍ഹി: സഹിഷ്ണുതയും ക്ഷമയും പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യം അറുപത്തിയെട്ടാമത് റിപബഌക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രത്തോട് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
തീവ്രവാദം തുടച്ചുനീക്കേണ്ടത് അത്യവശ്യമാണ്. ലോകത്തെ ബാധിച്ച കാന്‍സര്‍ ആണത്. നല്ല തീവ്രവാദമെന്നോ ചീത്ത തീവ്രവാദമെന്നോ ഇല്ല. ഏറ്റവും പരിശുദ്ധമായ തിന്മയാണ് തീവ്രവാദമെന്നും രാഷ്ട്രപതി പറഞ്ഞു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്നതാണ് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സാമ്പത്തിക മേഖലയ്ക്ക് ഇടിവുണ്ടാകും. ലസ് കാഷ് ഇടപാടുകള്‍ സമ്പത്ത് വ്യവസ്ഥയെ സംശുദ്ധമാക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."