സഹതാരം ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിംപിക് സ്വര്‍ണം നഷ്ടമായി
ബീജിങ്: സഹതാരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് അടങ്ങുന്ന ടീമിന് ബീജിങ് ഒളിംപിക്‌സിലെ റിലേ സ്വര്‍ണ മെഡല്‍ നഷ്ടമായി. 4X100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ടിന്റെ കൂടെ മത്സരിച്ചിരുന്ന നെസ്റ്റ് കാര്‍ട്ടറാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.
റിയോയില്‍ നടന്ന ഒളിംപിക്‌സിലും മൂന്നിനത്തില്‍ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയതോടെ 'ട്രിപ്പില്‍ ട്രിപ്പിള്‍' എന്ന പദവി ലഭിച്ചിരുന്നു. 100, 200, 4x100 റിലേ എന്നിവയിലാണ് 2008, 2012 ഒളിംപിക്‌സുകളിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്. എന്നാല്‍ ബീജിങിലെ സ്വര്‍ണം നഷ്ടമാവുന്നതോടെ ഇത് അസ്ഥാനത്താവും.
2011, 2013, 2015 വര്‍ഷങ്ങളില്‍ ജമൈക്കയെ ലോക ചാമ്പ്യനാക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് കാര്‍ട്ടര്‍. 2008 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അരങ്ങേറ്റം. ബോള്‍ട്ടിനെക്കൂടാതെ മൈക്കള്‍ ഫ്രാറ്റര്‍, അസാഫ പോവെല്‍ എന്നിവരും ടീമിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."