മോദിയുടെ ജനനം നോത്രദാമസ് പ്രവചിച്ചിരുന്നുവെന്ന് ജിഗ്നേഷ് മേവാനി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ഗുജറാത്തിലെ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്.
മഹാരാഷ്ട്രയിലെ ദലിതുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ മൗനിയായ മോദിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വിറ്ററില്‍ പരിഹസിച്ചത്. 21ാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും നല്ല നടന്‍ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന നോത്രദാമസിന്റെ പ്രവചനം യാഥാര്‍ഥ്യമായിരിക്കുകയാണെന്നാണ് ജിഗ്നേഷ് പരിഹസിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മോദി പറഞ്ഞത് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വെടിയുതിര്‍ക്കണമെങ്കില്‍ അത് ദലിത് സഹോദരര്‍ക്ക് നേരെയല്ല, മറിച്ച് തനിക്ക് നേരെ ആകണമെന്നായിരുന്നു. പശുസംരക്ഷകരെന്ന് പറയുന്ന സംഘത്തില്‍ നിന്നുണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. ഇപ്പോഴാകട്ടെ ദലിത് വിഭാഗങ്ങള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണത്തോട് അദ്ദേഹം പ്രതികരിക്കാതെ മൗനിയാകുകയാണ്.
ഭീമ-കൊറേഗാവ് യുദ്ധ സ്മാരകത്തില്‍ ഒത്തുകൂടിയ ദലിതര്‍ക്കുനേരെ മറാത്ത വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയോ ബി.ജെ.പിയോ തയാറായിട്ടില്ലെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."