HOME
DETAILS
MAL
ലാലുവിന്റെ അനുയായികള്‍ ഫോണ്‍ വിളിച്ചെന്ന് ജഡ്ജി
backup
January 04 2018 | 20:01 PM
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായ ആര്.ജെ.ഡി അധ്യക്ഷനും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ അനുയായികളില്‍ ചിലര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി റാഞ്ചിയിലെ സി.ബി.ഐ കോടതി ജഡ്ജ് ശിവ്പാല്‍ സിങ്.
950 കോടിയുടെ അഴിമതിക്കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ഇന്നലെ ജഡ്ജിയുടെ വെളിപ്പെടുത്തലുണ്ടായത്.
ഇന്നലെ കേസില്‍ വിധി പറയുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ അവസാന നിമിഷം വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലാലുവിന്റെ അനുയായികളില്‍ ചിലര്‍ വിളിച്ചുവെന്ന് വെളിപ്പെടുത്തിയ ജഡ്ജ്, എന്നാല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ തയാറായില്ല.
അതിനിടയില്‍ ലാലു അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സി.ബി.ഐ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."