കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈന്യത്തിന് കൈമാറിയത് ഭീകര സംഘടനാ കമാന്‍ഡറെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യയുടെ ചാരനെന്ന് ആരോപിച്ച് ഇറാന്‍ തുറമുഖത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പാക് സൈന്യത്തിന് കൈമാറിയത് ഭീകര സംഘടനയായ ജെയ്ഷുല്‍ ആദില്‍ എന്ന് വിവരം.
പാക് സൈന്യവുമായി ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ കാമാന്‍ഡര്‍ മുല്ലാ ഉമര്‍ ഇറാനിയാണ് ജാദവിനെ പാക് സൈന്യത്തിന് കൈമാറിയതെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.
ഇറാന്‍ തുറമുഖമായ ഛബഹാര്‍ തീരത്തു നിന്നാണ് കുല്‍ഭൂഷണെ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയതെന്നാണ് ഇന്ത്യന്‍ സുരക്ഷാ സേന വെളിപ്പെടുത്തിയത്.
ബലൂചിസ്താനില്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ പാക് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജെയ്ഷുല്‍ ആദില്‍.
ഈ ഭീകര സംഘടനയുടെ കമാന്‍ഡര്‍മാര്‍ പലപ്പോഴും ഇസ്്‌ലാമാബാദിലെത്തി പാക് സൈനിക മേധാവികളുമായി ചര്‍ച്ച നടത്താറുണ്ടെന്നും പറയപ്പെടുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ കാണാനായി പാകിസ്താനിലെത്തിയ മാതാവിനും ഭാര്യക്കും മുന്നില്‍ അദ്ദേഹം വെളിപ്പെടുത്തിയതെന്ന് പറയുന്ന വിഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി പാക് സൈന്യത്തിന് കൈമാറിയത് ആരാണെന്നതുസംബന്ധിച്ച വിവരം ഇന്ത്യ പുറത്തുവിട്ടത്.
ഇറാനിലേയും ബഹ്‌റൈനിലേയും പാക് നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ജെയ്ഷുല്‍ ആദിലിന് പണം ലഭിക്കാറുണ്ടെന്നും ജമാഅത്ത് ദഅ്‌വ, ലഷ്‌കറെ ഖുരാസാന്‍ എന്നീ ഭീകര സംഘടനകളുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."