നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതി ഇളവ് 2 ലക്ഷമാക്കിയേക്കും
ന്യൂഡല്‍ഹി: നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയേക്കും. അടുത്ത ബജറ്റില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം. ഇപ്പോള്‍ ആദായ നികുതി പരിധി 1.5 ലക്ഷം രൂപയാണ്.
സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു ഉദാര സമീപനം സ്വീകരിക്കാന്‍ തീരുമാനം. സ്ഥിര നിക്ഷേപം, ഇന്‍ഷൂറന്‍സ് പ്രീമിയം, മ്യൂച്ചല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപത്തിനുപകരം സ്വര്‍ണം ഉള്‍പ്പെടെയുള്ള ഉല്‍പാദന ക്ഷമതയില്ലാത്ത നിക്ഷേപങ്ങളിലേക്കാണ് പലരും ആകര്‍ഷിക്കപ്പെടുന്നത്.
പ്രോവിഡന്റ് ഫണ്ട്, അഞ്ചുവര്‍ഷ കാലയളവുള്ള സ്ഥിര ബാങ്ക് നിക്ഷേപം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ടാക്‌സ് സേവിങ്ങ്‌സ് മ്യൂച്ചല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഭവനവായ്പയുടെ പ്രീമിയം തുകയിലേക്ക്(മുതലിലേക്ക്) തിരിച്ചടക്കുന്ന തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയവ 80 സി പ്രകാരം നികുതി വിമുക്തമാകും. ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കിയാല്‍ 20 ലക്ഷം നിക്ഷേപമുള്ള വ്യക്തിക്ക് 18 ലക്ഷത്തിന് മാത്രം ആദായ നികുതി അടച്ചാല്‍ മതിയാകും.
മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ആദായ നികുതി പരിധി 50,000 രൂപയെന്നത് 1.5 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നത്. ഇതാണ് വീണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."