'ട്രംപ് പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല, മത്സരിച്ചത് പ്രശസ്തിക്കു വേണ്ടി'
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ്‌യു.എസ് പ്രസിഡന്റാവാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്നതിന് പകരം ഭാര്യ മെലേനക്കുണ്ടായത് കരച്ചിലായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വൂള്‍ഫ് എഴുതിയ പുസ്തകത്തില്‍ പറയുന്നു.
ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് ട്രംപിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമായിരുന്നില്ലെന്ന വെളിപ്പെടുത്തലുള്ളത്. 'ട്രംപിന്റെ മുഖ്യലക്ഷ്യം വിജയമായിരുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്ത വ്യക്തിയായി മാറാന്‍ സാധിക്കുമെന്ന് ് തന്റെ അനുയായിയായ സാം നണ്‍ബര്‍ഗിനോട് ട്രംപ് പറഞ്ഞിരുന്നു. നിങ്ങള്‍ പ്രശസ്തനാവണമെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ദീര്‍ഘകാല സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായിരുന്ന റോജര്‍ ഏലിസ് പലപ്പോഴും ട്രംപിനോട് പറഞ്ഞിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്.
കൂടാതെ 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍, മരുമകന്‍ ജാരദ് കുഷ്‌നര്‍ എന്നിവര്‍ റഷ്യന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. വൈറ്റ് ഹൗസ് നയോപദേശകരുടെ മുന്‍ തലവന്‍ സ്റ്റീവ് ബാനനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യദ്രോഹ കൂടിക്കാഴ്ചയെന്നാണ് ഇതിനെ സ്റ്റീവ് ബാനന്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ സ്റ്റീവ് ബാനറിന്റെ വെളിപ്പെടുത്തലിനെതിരേ ശക്തമായി പ്രതികരണമാണ് യു.എസ് ഭരണ കൂടം നടത്തിയത്.
ബാനിറിന്റെ ജോലി മാത്രമല്ല അദ്ദേഹത്തന്റെ ബുദ്ധിയും നഷ്ടപ്പെട്ടെന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രസിഡന്റ് പദവിക്കോ ഭരണത്തിനോ അദ്ദേഹത്തിന്റെ പ്രസ്താവന ഒന്നു ചെയ്യാന്‍ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടത് സംബന്ധിച്ച് നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ പുതിയ വെളിപ്പെടുത്തല്‍ വരു ദിവസങ്ങളില്‍ ട്രംപിന്റെ നില പരുങ്ങലിലാക്കും. മുന്‍ എഫ്.ബി.ഐ ഡയരക്ടര്‍ റോബര്‍ട്ട് മ്യൂളറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ട്രംപിന്റെ ഭരണവും തീരുമാനങ്ങളും സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളുള്ള പുസ്തകതത്തില്‍ എച്ച്.1 ബി വിഷയത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സമീപനമായിരന്നു ട്രംപിനുണ്ടായിരുന്നതെന്ന് പറയുന്നുണ്ട്.
എച്ച്-1 ബിയില്‍ ട്രംപിന് സഹാനുഭൂതിയായിരുന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അമേരിക്കക്കാരുടെ ജോലികള്‍ മറ്റു രാജ്യക്കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന നിലപാടിലേക്ക് ട്രംപ് മാറുകയായിരുന്നു.
ട്രംപിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ടവരുടെ 200 അഭിമുഖങ്ങള്‍ നടത്തിയാണ് മൈക്കള്‍ വൂള്‍ഫ് പുസ്തകം തയാറാക്കിയത്.
പുസ്തകത്തിനെതിരേ വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തുകളുള്ള മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വൂള്‍ഫിന്റ പുസ്തകത്തിനെതിരേ വൈറ്റ് ഹൗസ്. പുസ്തകത്തിന്റെ പ്രകാശനം നടത്താതിരിക്കാനുള്ള നിയമ നടപടികള്‍ വൈറ്റ് ഹൗസ് നടത്തുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുസ്തകത്തിലെ കാര്യങ്ങള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡോഴ്‌സണ്‍ തള്ളിക്കളഞ്ഞു. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ഒരു തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂവെന്ന് സാന്‍ഡോഴ്‌സണ്‍ അറിയിച്ചു. പുസ്തകം അടുത്താഴ്ചയാണ് വിപണിയിലറങ്ങുന്നത്. അതേ സമയം പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള പല ദിവസങ്ങളിലും ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തയാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്‍ഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് മാഗസിന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."