വിശ്വാസികളുടെ കുരിശുമല യാത്ര പൊലിസ് തടഞ്ഞു; ബോണക്കാട്ട് സംഘര്‍ഷം
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ നടത്തിയ യാത്ര പൊലിസ് തടഞ്ഞു. വിശ്വാസികള്‍ പൊലിസ് ബാരിക്കേഡറുകള് മറികടന്ന പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പൊലിസ് ലാത്തിവീശി. ജനക്കൂട്ടം പൊലിസിനു നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റു.
നൂറുകണക്കിന് വിശ്വാസികളാണ് കുരിശുമലയില്‍ തകര്‍ന്ന കുരിശിനു പകരം പുതിയ കുരിശ് സ്ഥാപിക്കാനായി എത്തിയത്. എന്നാൽ വനംഭൂമിയിൽ കുരിശ് സ്ഥാപിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസ് -വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."