ദലിത് പ്രക്ഷോഭത്തിനിടെ പാക് പതാക ഉയര്‍ത്തിയെന്ന സംഘ് പ്രചാരണം പൊളിഞ്ഞു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നടന്ന ദലിത് പ്രക്ഷോഭത്തില്‍ പാക് പതാക ഉയര്‍ത്തിയെന്ന സംഘപരിവാറിന്റെ പ്രചാരണം പൊളിയുന്നു. പ്രക്ഷോഭകാരികള്‍ പച്ചനിറത്തിലുള്ള ഒരു കൊടിയുയര്‍ത്തിപ്പിടിച്ച ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണപ്രചരണം അഴിച്ചുവിട്ടത്. ദലിത് പ്രക്ഷോഭം, പാകിസ്താനി കൊടി, ഇതാണ് യഥാര്‍ത്ഥ കഥ' എന്ന ഒരു കുറിപ്പോടെയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ദേശവിരുദ്ധരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നായിരുന്നു പ്രചരണം.
പാകിസ്താന്‍ കൊടിയെന്ന തരത്തില്‍ സംഘപരിവാര്‍ ചിത്രത്തില്‍ ഉയര്‍ത്തിക്കാട്ടിയത് ഇസ് ലാമിക് പതാകയാണെന്ന് വ്യക്തമായതോടെയാണ് ഈ നുണ പ്രചരണം പൊളിഞ്ഞത്. ആള്‍ട്ട് ന്യൂസാണ് ഈ നുണപ്രചരണം പൊളിച്ചത്. ഇരു പതാകകളുടേയും ചിത്രം വെച്ചാണ് ആള്‍ട്ട് ന്യൂസ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
പാകിസ്താന്‍ കൊടിയുടെ ഇടതുഭാഗത്ത് ദീര്‍ഘചതുരാകൃതിയില്‍ വെളുത്തനിറമുണ്ട്. മാത്രമല്ല കടും പച്ചയാണ് പതാകയുടെ നിറം. ചന്ദ്രക്കലയുടെ ആങ്കിളിലും വ്യത്യാസമുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ഫഌഗിന് ഇളംപച്ചനിറമാണ്. വെളുത്തഭാഗം ഇല്ലതാനും.
അതേസമയം, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അടുത്തിടെ ദലിത് പ്രക്ഷോഭങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി മുസ് ലിംകളുടെ സാന്നിധ്യമുണ്ടാവാറുണ്ട്. ഇത്തരമൊരു ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായിട്ടാരിക്കാം പതാകപ്രക്ഷോഭത്തില്‍ വന്നതെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."