HOME
DETAILS
MAL
കലോത്സവത്തില്‍ നിന്നും 10 വിധികര്‍ത്താക്കള്‍ പിന്മാറി; പിന്മാറ്റം തെറ്റിദ്ധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി
backup
January 05 2018 | 07:01 AM
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണ് പിന്മാറ്റമെന്നാണ് ഡി.പി.ഐയുടെ പ്രതികരണം.
അതേസമയം, വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിദ്ധാരണ മൂലമാണെന്നും ഇവരെ വീണ്ടും സമീപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. വിജിലന്‍സ് സംവിധാനം സുതാര്യതയ്ക്ക് വേണ്ടിയാണെന്നും പ്രതിഷേധം കണക്കിലെടുത്ത് ഇത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."