ജയിലില്‍ തണുപ്പെന്ന് ലാലു; തബല കൊട്ടിയാല്‍ മാറുമെന്ന് ജഡ്ജി
റാഞ്ചി: ജയിലില്‍ കടുത്ത തണുപ്പാണെന്നും സഹിക്കാന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ട പ്രതിയോട് തബല മുട്ടുന്നത് തണുപ്പകറ്റാന്‍ സഹായിക്കുമെന്ന് ജഡ്ജിയുടെ മറുപടി. കാലിത്തീറ്റ കുംഭകോണകേസ് വിചാരണക്കിടെയാണ് പരാതിയും അതിനുള്ള രസകരമായ മറുപടിയും ഉണ്ടായത്.
കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവാണ് വാദത്തിനിടെ തണുപ്പിനെ കുറിച്ച് പരാതി ഉന്നയിച്ചത്. കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ലാലു പ്രസാദ് യാദവ് ഇങ്ങനെ പരാതി പെട്ടത്. എന്നാല്‍ ലാലുവിനെ പോലെ രസികനായ ജഡ്ജിയുടെ മറുപടി ഉടന്‍ വന്നു എങ്കില്‍ തബല വായിച്ചോളു തണുപ്പുമാറിക്കിട്ടും.
സി ബി ഐ പ്രത്യേക കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിലുള്ള ശിക്ഷ വിധി ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. രണ്ടാം തവണയാണ് സി ബി ഐ പ്രത്യേക കോടതി കേസില്‍ ശിക്ഷ വിധി മാറ്റിവയ്ക്കുന്നത്.
ലാലുവിന് വേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരേയും ഭയമില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിംഗ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."