HOME
DETAILS
MAL
എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീര്‍പ്പാക്കാമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു
backup
January 05 2018 | 08:01 AM
തിരുവനന്തപുരം: ഫോണ്‍വിളിക്കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ സമര്‍പ്പിച്ച ഹരജി റദ്ദാക്കി.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചക്കുശേഷം അറിയിക്കാമെന്ന് ഹരജിക്കാരിയുടെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് റദ്ദാക്കണമെന്ന മുന്‍ ഹരജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."